കോഴിക്കോട്: ശബരിമലയില്‍ പോകാനുള്ള തീരുമാനത്തിന് മാറ്റമില്ലെന്ന് കോഴിക്കോട് സ്വദേശിയായ സൂര്യ ദേവാര്‍ച്ചന. ഫേസ്ബുക്കിലാണ് ഇവര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാന്‍. അപ്പോള്‍ ശബരിമലയില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ! അത് നേരത്തെ സുവ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല ശാസ്താവിനെ കാണണം. അനുഗ്രഹം നേടണം. അതിനോടനുബന്ധിച്ച് ചിലത് സംസാരിക്കാനുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് എന്ന് പറഞ്ഞ് 8 കാര്യങ്ങളാണ് സൂര്യ ദേവാര്‍ച്ചന. പങ്കുവയ്ക്കുന്നത്. ജനിതകമായി സ്ത്രീകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള മാതൃഭാവമായ ആര്‍ത്തവത്തെ […]
Tag: surya devarchana
അയ്യപ്പനെ കാണാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു
കോഴിക്കോട്: ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വൃതം നോറ്റ പെണ്‍കുട്ടിയെ ജോലിയില്‍ നിന്നും പുറത്താക്കി. കോഴിക്കോട് സ്വദേശിയായ സൂര്യ ദേവാര്‍ച്ചനയെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇക്കാര്യം പെണ്‍കുട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. താല്‍ക്കാലികമായി ജോലി നഷ്ടപ്പെട്ടതുകൊണ്ടു മാറിനില്‍ക്കുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഉടനെ തിരിച്ചു വരും..’ ദേവാര്‍ച്ചന ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലയ്ക്ക് പോകാന്‍ തീരുമാനിച്ചുവെന്ന് സൂര്യ നേരത്തെ ഫേസ്ബുക്കില്‍ […]

