സൂറത്ത്: പുല്‍വാമയില്‍ ജവാന്മാര്‍ക്ക് നേരെ നടന്ന അപ്രതീക്ഷിത ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ ആണ് ഇന്നും രാജ്യം. രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെട്ട ധീരയോദ്ധാക്കളുടെ ഓര്‍മയിലാണ് ജനങ്ങള്‍. പലരും ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തു കൊണ്ടുള്ള സാരികള്‍ നിര്‍മിച്ച് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് ഒരു തുണി മില്‍. ഗുജറാത്തിലെ സൂറത്തിലുള്ള അന്നപൂര്‍ണ ഇന്‍റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തുണി മില്ലിലാണ് ജവാന്‍മാരുടെ ചിത്രങ്ങള്‍ പതിപ്പിച്ചുകൊണ്ടുള്ള […]
Tag: surat
സമ്മാനങ്ങള്‍ വേണ്ട, നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മതി; വൈറലായി വിവാഹ ക്ഷണക്കത്ത്
സൂററ്റ്: നരേന്ദ്രമോദിക്ക് വോട്ട് ചോദിച്ചുള്ള വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ നല്‍കേണ്ടന്നും പകരം 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്യൂ എന്നുമാണ് ക്ഷണക്കത്തിലുള്ളത്. വധുവിന്‍റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്ഷണക്കത്ത് വാട്സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള മറ്റൊരു ക്ഷണക്കത്തും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. ഇതിലും മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മോദികൊണ്ടു വന്ന പദ്ധതികള്‍ പരാമര്‍ശിച്ചുള്ള വിവാഹക്ഷണക്കത്തുകളും പുറത്തു വന്നിട്ടുണ്ട്.


