വിജയ് സേതുപതിയുടെ സ്ത്രീവേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തന്‍റെ ആദ്യചിത്രമായ ആരണ്യകാണ്ഡത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനംചെയ്യുന്ന സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലാണ് സേതുപതി സ്ത്രീവേഷമണിയുന്നത്. വേലൈക്കാരനുശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രംകൂടിയായിരിക്കുമിത്. സാമന്ത, നദിയാ മൊയ്തു എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രത്തിന്‍റെ സംഭാഷണമൊരുക്കിയിരിക്കുന്നത് സംവിധായകരായ മിഷ്കിനും നളന്‍ കുമാരസ്വാമിയുമാണ്. സംഗീതം യുവാന്‍ ശങ്കര്‍രാജ. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടത്.

