മലപ്പുറം: നിലമ്പൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റിരുന്നു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് പൊള്ളലേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
Tag: Sunburn
സൂര്യാഘാതം; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു
കൊച്ചി: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരമാണ് തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള […]
വയനാട്ടില്‍ സൂര്യതാപ ഭീഷണി; നേരിട്ട് വെയിലേല്‍ക്കരുതെന്ന് മുന്നറിയിപ്പ്
വയനാട് : പകല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യതാപ ഭീഷണി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിലാണ് സൂര്യതാപ ഭീഷണിയുള്ളത്. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു. കാലാവസ്ഥ മാറ്റം കാരണം വയനാട് ജില്ലയില്‍ പകല്‍ ചൂട് ക്രമാതീതമായി കൂടുകയാണ്. ജില്ലയില്‍ 2 പേര്‍ക്ക് ഈ വേനലില്‍ ഇതുവരെ സൂര്യാതപമേറ്റു. മേപ്പാടിയിലും വാളാടും […]



