തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയോട് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് തൊഴിലാളി യൂണിയന്‍. കൂടാതെ നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ യൂണിയനുകള്‍ തിരികെ നല്‍കിയതായും സുധീര്‍ കരമന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്‍റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യുണിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടന്‍ പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെന്‍റ് ചെയ്തിരുന്നു. അതേസമയം […]

