ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും കേരളത്തില്‍ നടന്നു കൊണ്ടിരിക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒന്നാണ് സിനിമ ഷൂട്ടിങ്ങിനായി യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്നത്. യുവനടിമാര്‍ ഒരു പാട്ട് രംഗത്തില്‍ ശബരിമല പതിനെട്ടാം പടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെതിരനെ രൂക്ഷ വിമര്‍ശനമായിരുന്നു ഉണ്ടായത്. ഇപ്പോള്‍ നടി സുധ ചന്ദ്രന്‍ തന്നെ അക്കാര്യത്തിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 1986 ല്‍ ചിത്രീകരിച്ച നമ്പിനാര്‍ കെടുവതില്ലൈ എന്ന ചിത്രത്തില്‍ നടിമാരായ ജയശ്രീ, സുധ ചന്ദ്രന്‍, അനു (ഭാമ), വടിവുകരസി, […]

