നടികര്‍ സംഘത്തിലെ മിസ്റ്റര്‍ പെര്‍ഫക്ടിനെതിരെ ആഞ്ഞടിച്ച്‌ ശ്രീ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന കാര്യത്തെക്കുറിച്ച്‌ താരം വാചാലയായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി പലരും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം പല കാര്യങ്ങളും തുറന്നുപറഞ്ഞത്. കണ്ണടച്ച്‌ തുറക്കുന്ന സമയം കൊണ്ടായിരുന്നു പല കാര്യങ്ങളും വൈറലായി മാറിയത്. താരങ്ങളില്‍ നിന്നും സിനിമാപ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ആരോപണവുമായി ശ്രീ റെഡ്ഡി എത്തിയിരിക്കുകയാണ്. തമിഴ് താരത്തിനെതിരെയാണ് ശ്രീ റെഡ്ഡി ഇത്തവണ ആരോപണം ഉന്നയിച്ചിട്ടുള്ളത്. […]

ചാര്‍മിയുമായി സച്ചിന്‍ റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി; പൊങ്കാലയിട്ട് മലയാളികള്‍

സച്ചിനെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിക്കുനേരെ ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത ആക്രമണം. തെലുഗു സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്‍റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ് ‘ (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത […]

എന്നെ വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു; ഏറ്റവും മോശമായി പീഡിപ്പിച്ചത് നാനി: ശ്രീറെഡ്ഡി

അടുത്തിടെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. പക്ഷേ, എന്‍റെ കാര്യത്തില്‍ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നടി പറയുന്നു. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം […]