ഇന്ത്യയിലെ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു

ഇസ്ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം വിള്ളല്‍ വീഴുന്നു. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈൽ മഹ്മൂദിനെ പാക്കിസ്താൻ തിരിച്ചു വിളിച്ചു. ഡല്‍ഹിയില്‍ താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് മഹ്മൂദിനെ തിരികെ വിളിച്ചത്. പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ അപമാനിച്ചെന്നും ആരോപിക്കുന്നുണ്ട്. സൊഹൈല്‍ ഇസ്ലാമാബാദിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. അതേസമയം എംബസിയും വിദേശകാര്യ വകുപ്പും തമ്മില്‍ നടക്കുന്ന പതിവ് രീതികള്‍ മാത്രമാണ് ഉണ്ടായതെന്നും അസാധാരണമായ കാര്യങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ അധികൃതര്‍വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ നയതന്ത്ര കാര്യാലയത്തിന് സുരക്ഷിതവും അവര്‍ക്ക് വേണ്ട രീതിയിലുള്ള എല്ലാ സൗകര്യങ്ങളും […]