ന്യൂഡല്‍ഹി: ഐഡി കാര്‍ഡും ഫോട്ടോയും ഉണ്ടെങ്കില്‍ ഏത് സിംകാര്‍ഡും ലഭ്യമാകും എന്ന പഴയ രീതിക്ക് മാറ്റം വരുന്നു. നവംബര്‍ അഞ്ച് മുതല്‍ പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ പുതിയ മൊബൈല്‍ സിംകാര്‍ഡ് വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനും ടെലിക്കോം വകുപ്പ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലികോം കമ്പനിയുടെ പുതിയ സംവിധാനത്തിലൂടെ സിം വെരിഫൈ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാനും ആപ്പിന്‍റെ സഹായം വേണ്ടിവരും. മാത്രമല്ല പുതിയ കണക്ഷന്‍ എടുക്കാന്‍ വരുന്ന ഉപയോക്താവിന്‍റെ ഫോട്ടോ ആപ്പ് വഴി തല്‍സമയം പകര്‍ത്തും. ഒപ്പം തിരച്ചറിയല്‍ […]

