പൂജ റിലീസിങ്ങിനായി ഒരുങ്ങുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഷെര്‍ലക് ടോംസും ഇടം നേടുകയാണ്. ടു കണ്ട്രീസിനു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. ഫണ്‍ എന്‍റര്‍ടെയിനറായ ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടനായ ബിജു മേനോനാണ്. ചിത്രം നിര്‍മിക്കുന്നത് ഗ്ലോബല്‍ യുനൈറ്റഡ് മീഡിയ ആണ്. ശിക്കാരി ശംഭുവിനെപ്പോലുള്ളൊരു ഡിറ്റക്ടീവ് ആയാണ് ബിജു അഭിനയിക്കുന്നത്. നജീം കോയക്കും സച്ചിക്കുമൊപ്പം ഷാഫിയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കാമറ ആല്‍ബി. സംഗീതം ബിജിബാല്‍. മിയയാണ് നായിക. സിന്ദ്ര,സലിം കുമാര്‍, വിജയ […]

