കൊച്ചി: കൊച്ചി നഗരത്തില്‍ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് ഷീ ലോഡ്ജ് വരുന്നു. നഗരസഭയാണ് ബഡ്ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുന്നത്. ദിനം പ്രതി ഏറെ സ്ത്രീകള്‍ എത്തുന്ന എറണാകുളത്ത് ഹോസ്റ്റലുകളില്‍ സൗകര്യം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.ഈ സാഹചര്യം കണക്കിലെടുത്ത് ലോഡ്ജ് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നഗരസഭയും കുടുംബശ്രീയും ചേര്‍ന്നായിരിക്കും ഷീ ലോഡ്ജ് നടപ്പിലാക്കുക. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു ദിവസം വരെ സ്ത്രീകള്‍ക്ക് ഇവിടെ താമസിക്കാം. തുച്ഛമായ വാടകയില്‍ താമസവും ഭക്ഷണവും ലഭിക്കും. […]

