ആലപ്പുഴയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം.സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൗജസിന് വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരെ നൂറനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ ചാരാമൂട്ടില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥിയെയാണ് പോസ്റ്ററൊട്ടിച്ച് മടങ്ങുന്ന വഴി ഇരുപതോളം ക്യാമ്പസ്സ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പിറകില്‍ […]