‘ആരും വാക്കു പാലിച്ചില്ല’; മകനു വേണ്ടി കണ്ണീരോടെ കൈനീട്ടി വീണ്ടും സേതുലക്ഷി

തൃശ്ശൂര്‍: ചികിത്സയിലിരിക്കുന്ന മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച്‌ നടി സേതുലക്ഷി. ഒരു പരിപാടിക്കായി അബുദാബിയിലെത്തിയ താരം മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ഥിച്ചു. ഇത് രണ്ടാം തവണയാണ് സേതുലക്ഷി മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച്‌ കണ്ണീരോടെ ആളുകളുടെ മുമ്പിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രണ്ട് വൃക്കകളും തകരാറിലായ മകന്‍ കിഷോറിന്‍റെ രേഗവിവരങ്ങള്‍ വിശദീകരിച്ച്‌ കരഞ്ഞുകൊണ്ട് സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. സേതുലക്ഷി ലൈവില്‍ വന്ന് സഹായം അഭ്യര്‍ത്ഥിച്ചതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സഹായ വാഗ്ദാനവുമായി […]

മകന്‍റെ ചികിത്സയ്ക്ക് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ അവസാനിച്ചു: സേതുലക്ഷ്മി

കൊച്ചി: മകന്‍റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ്മി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊന്നമ്മ ബാബു പ്രശ്നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ നിലയ്ക്കുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറയുന്നു. മകന്‍ കിഷോറിന്‍റെ രണ്ട് കിഡ്നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ സഹായാഭ്യര്‍ത്ഥനയുമായി സേതുലക്ഷ്മി രംഗത്ത് എത്തിയത്. ഇത് […]

വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു; വിഷമത്തോടെ പൊന്നമ്മ ബാബു

കൊച്ചി: ‘ഞാന്‍ പറഞ്ഞത് ഇത്ര വലിയ കാര്യമാണോ?’ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാമെന്നറിയിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതില്‍ പൊന്നമ്മ ബാബുവിന് ഇപ്പോഴും അദ്ഭുതമാണ്. ‘ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ട്’, പൊന്നമ്മ ബാബു പറഞ്ഞു. ”അന്ന് ചേച്ചിയോട് പറഞ്ഞപ്പോഴേ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്‌ട്രോളും ഒക്കെ ഉണ്ടെങ്കില്‍ കിഡ്‌നി […]

നടി സേതുലക്ഷ്മിയുടെ മകന് താങ്ങായി ഇന്ദ്രജിത്ത്; വൃക്ക മാറ്റിവെക്കാനുള്ള പണം നല്‍കി

നടി സേതുലക്ഷ്മിയുടെ മകന് വൃക്ക മാറ്റിവെക്കാനുള്ള പണം നല്‍കി നടന്‍ ഇന്ദ്രജിത്ത്.  വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന സേതുലക്ഷ്മിയുടെ മകന് വൃക്കദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നു. ഇതിനിടെ ആണ് സഹായഹസ്തവുമായി  ഇന്ദ്രജിത്തും എത്തിയിരിക്കുന്നത്. ”ഷൂട്ടിങിനിടെയിലാണ് പൊന്നമ്മ വിളിച്ചത്, നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്, എന്‍റെ വൃക്ക കിഷോറിന് നല്‍കാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എനിക്കറിയില്ല, ഇല്ലെങ്കില്‍ വൃക്ക നല്‍കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു […]