മണിയുടെ ഓര്‍മ്മയില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയാളികളുടെ പ്രിയ താരം കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുമ്പോഴാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. വിനയന്‍ തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചത്. “ചാലക്കുടിക്കാരന്‍ ചങ്ങാതി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിയ സുഹൃത്തുക്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. കലാഭവന്‍മണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരില്‍ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശകളും,കണ്ണുനിറയിക്കുന്ന […]