വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ബിജെപി നേതാവ്

ചെന്നൈ: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തി തമിഴ്‌നാട്ടിലെ ബിജെപി നേതാവ്. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പു പറഞ്ഞതിന് പിന്നാലെയാണ് ബിജെപി നേതാവായ ശേഖര്‍ വെങ്കട്ടരാമന്റെ അധിക്ഷേപം. വെങ്കട്ട് രാമാനുജം എന്നൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഇയാള്‍ തന്‍റെ സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചത്. സിനിമാ നടനും, തിരക്കഥാകൃത്തും മുന്‍പ് എഐഡിഎംകെ അംഗവുമായിരുന്നു ഇയാള്‍. തങ്ങളുടെ മേലധികാരികളുടെ കൂടെ കിടക്ക പങ്കിട്ടില്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാധ്യമപ്രവര്‍ത്തകരാകാന്‍ സാധിക്കില്ല. […]