ആമിര്‍ ഖാന്‍ നായകനാകുന്ന ‘സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ’ പുതിയ ഗാനം പുറത്തിറങ്ങി. ”ഗുദ്ഗുഡി…” എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കൗസര്‍ മുനീറിന്‍റെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, സുനിധി ചൗഹാനാണ് ആലാപനം. സൈറ വസീം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്. ആമീര്‍ ഖാന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ വേഷമാണ് സൈറയുടേത്. ശക്തി എന്ന സംഗീത സംവിധായകനായാണ് ആമീര്‍ ഖാന്‍ എത്തുന്നത്. മെഹെര്‍ […]

