ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​നം; പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ര്‍​ത്ത​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങളും രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് . ഈ ​മാ​സം ഏ​ഴി​ന് സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഗുണമേന്മ പ​രി​ശോ​ധ​നാ​സ​മി​തി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ അധ്യായനം ശനിയാഴ്ചകളില്‍ വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇനിയുള്ള രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശ​നി​യാ​ഴ്ചകള്‍ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡയറക്ടര്‍ കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍ അ​റി​യി​ച്ചുവെന്ന തരത്തിലാണ് […]

ഇനിമുതല്‍ എല്ലാ ശനിയാഴ്ചയും സ്‌കൂളുകളില്‍ പ്രവൃത്തി ദിവസം

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്‍റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനിച്ചത്. ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ ഇവയാണ്: സെപ്തം: 1,15, 22 ഒക്ടോ: 6, 20,27 നവം: 17, 24 ഡിസം: 1 ജനു: 5,19

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം:  മധ്യവേനലവധി രണ്ടു ദിവസം കൂടി കൂട്ടിക്കിട്ടുമെന്ന പ്രതീക്ഷ തെറ്റി. ജൂണ്‍ 1 വെള്ളി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കും. പിറ്റേന്നു ശനിയും പ്രവര്‍ത്തി ദിനം. ജൂണ്‍ നാല് തിങ്കളാഴ്ചയേ സ്‌കൂള്‍ തുറക്കൂ എന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. സാധാരണ സ്‌ക്കൂള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ ആയിരുന്നു. ആ രീതി മാറ്റി. ജൂണ്‍ നാലിന് സ്‌ക്കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച പുറത്ത് വരും. 220 ദിവസം പ്രവൃത്തി ദിനമായിരിക്കണമെന്നതിനാലാണ് ജൂണ്‍ ഒന്നിന് തന്നെ സ്‌ക്കൂള്‍ […]