സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച ആന്‍റോ ബോസിന്‍റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: യുവനടി സനുഷയെ ട്രെയിന്‍ യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച ആന്‍റോ ബോസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലെ എസി-എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ സഹയാത്രികനായ തമിഴ്നാട് വില്ലുകുറി സ്വദേശിയായ ആന്‍റോ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സനൂഷയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന്  സനുഷ പറഞ്ഞിരുന്നു.  ഉറക്കത്തില്‍ ആരോ ചുണ്ടില്‍ […]