സാന്‍റിയാഗോ: കോപ അമേരിക്ക വനിതാ കിരീടം ബ്രസീലിന്. ഇന്ന് നടന്ന ഫൈനല്‍ സ്റ്റേജിലെ അവസാന മത്സരത്തില്‍ കൊളംബിയയെ കൂടെ പരാജയപ്പെടുത്തിയതോടെയാണ് ഏഴാം കോപ അമേരിക്ക കിരീടം ബ്രസീല്‍ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ന് ജയിച്ചതോടെ ഫൈനല്‍ സ്റ്റേജിലെ മൂന്നു മത്സരങ്ങളും വിജയിച്ച് ബ്രസീല്‍ 9 പോയിന്‍റോടെ ചാമ്പ്യന്മാരാവുകയായിരുന്നു. ബ്രസീലിനായി ഇന്ന് മൊണീക ഇരട്ട ഗോളുകളും ഫോര്‍മിഗ ഒരു ഗോളും നേടി. ജയം ബ്രസീലിന് ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു. ടൂര്‍ണമെന്‍റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബ്രസീല്‍ കിരീടം […]

