സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടി സംഗീതയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. അരുന്ധതി എന്ന ബോള്‍ഡും നെഗറ്റീവുമായ കഥാപാത്രത്തെയാണ് സംഗീത ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമെല്ലാമൊപ്പം അഭിനയിച്ചിട്ടുള്ള സംഗീതയ്ക്ക് ഏറെ കൈയടി നേടിക്കൊടുക്കുകയും ചെയ്ത സിനിമാണത്. എന്നാല്‍ താന്‍ കൂടുതല്‍ ശരീര പ്രദര്‍ശനം നടത്തണമെന്നായിരുന്നു അന്ന് അണിയറ പ്രവര്‍ത്തകരുടെ ആവശ്യമെന്നും താന്‍ അത് അനുവദിച്ചില്ലെന്നും ഒരൊറ്റ തവണ മാത്രമാണ് താന്‍ ആ ചിത്രം തിയേറ്ററില്‍ പോയി കണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത. […]

