ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം മുറുകുമ്പോള്‍ നടനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. യുവനടി പറഞ്ഞ പരാതി മുഴുവന്‍ വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ടാണ് അമ്മയിലെ നടിമാര്‍ പിന്തുണയ്ക്കാത്തതെന്ന് സംഗീത ലക്ഷ്മണ പറഞ്ഞു. സ്ത്രീത്വം എന്നത് അല്പമെങ്കിലും കൈവശമുണ്ടെങ്കില്‍ കോടതിയെ സ്വാധീനിക്കാനുള്ള ഗിമ്മിക്‌സുമായി പേപ്പട്ടികളെ പോലെ കൊരച്ചുകൂട്ടാതെ വിചാരണ നടത്തി കേസ് തെളിയിക്കെന്ന് ഇരയെയും കൂട്ടുകാരികളെയും വെല്ലുവിളിച്ചിരിക്കുകയാണ് സംഗീത. സംഗീത ലക്ഷ്മണയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍: അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുന്ന കേസാണ് […]

