‘ജയ് ശ്രീറാം’ വിളിച്ചില്ല; മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍- VIDEO

ജയ്പൂര്‍: ‘ജയ് ശ്രീറാം’ വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍. 45കാരനായ മുഹമ്മദ് സാലിമിനെയാണ് വിനയ് മീന എന്ന യുവാവ്  മര്‍ദ്ദിച്ചത്‌. രാജസ്ഥാനിലെ സിറോഹി ജില്ലയിലായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ  ക്രൂരത.  മുസ്ലീം വിശ്വാസിയായ സലീമിനെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അസഭ്യവര്‍ഷത്തോടെ മുഖത്തടിച്ചതിന് പുറമെ താടിയിലും മുടിയിലും നിരന്തരം പിടിച്ചുവലിക്കുകയും ചെയ്തു. അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. സംഭവത്തിന്‍റെ മൂന്ന് മിനുറ്റ് നീളം വരുന്ന വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്. വീഡിയോ വൈറലായതോടെ ഇയാള്‍ പിടിയിലാവുകയായിരുന്നു.  […]