തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷമുള്‍പ്പെടെയുള്ള മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുെട മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന് വിജയിച്ചത്.
Tag: saji cheriyan
ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; സജി ചെറിയാൻ 20956 വോട്ടുകള്‍ക്ക് ജയിച്ചു
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15807 ആണ് എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇപ്പോഴത്തെ നിലവച്ചു നോക്കുമ്പോൾ ആ […]


