വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് ദംഗല്‍ താരം സൈറ വസീം. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സൈറ തന്‍റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കുറിപ്പ് വായിക്കാം ഒരുപാട് കാലങ്ങളായി വിഷാദത്തിന്‍റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നതെന്ന് തുറന്ന് പറയാനാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. വിഷാദത്തിനോടുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് എന്നെ ഇത് തുറന്ന് പറയുന്നതില്‍ നിന്ന് ഇത്രകാലം […]

