കണ്ണൂരിലെ സാഖാക്കളുടെ രക്ഷസാക്ഷിത്വത്തിന്‍റെ ജീവിയ്ക്കുന്ന സ്മാരകമാണ് അവിടെയുള്ള ഓരോ വിധവകളും. രാഷ്ട്രീയക്കാരും മാധ്യമങ്ങളും മറന്നുപോകുന്ന ഈ വിധവകളെ കുറിച്ച് തുറന്നുകാട്ടുന്ന ‘സഖാഖാവിന്‍റെ പ്രിയസഖി’ എന്ന ചിത്രം നാളെ തീയേറ്ററുകളിലേക്ക്. സിദ്ധിഖ് താമരശ്ശേരിയാണ്ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജനപ്രിയ സിനിമാസിന്‍റെ ബാനറില്‍ അര്‍ഷാദ് ടിപി കൊടിയില്‍ നിര്‍മിയ്ക്കുന്നു. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലാണ് സഖാവിന്‍റെ പ്രിയസഖി ഒരുക്കിയിരിയ്ക്കുന്നത്. സഖാവിന്‍റെ ഭാര്യയായ രോഹിണി എന്ന് വിധവയുടെ വഴികളിലൂടെ സിനിമ സഞ്ചരിക്കുന്നു. സുധീര്‍ കരമനയാണ് ചിത്രത്തിലെ സഖാവ് ശിവപ്രസാദായി എത്തുന്നത്. […]

