ബിനോയ്ക്കെതിരെയുള്ളത് സിവില്‍ കേസ് മാത്രമെന്ന്‍ എസ്. രാമചന്ദ്രന്‍പിള്ള

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരെ ദുബൈയിലുള്ളത് സിവില്‍ കേസ് മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. സിപിഎം ഇക്കാര്യം പരിഗണിക്കേണ്ട ആവശ്യമില്ല. കേസിലെ വിധി പറയേണ്ടത് അവിടുത്തെ കോടതിയാണ്. ചിലര്‍ ആരോപണത്തില്‍ വിധി പ്രഖ്യാപിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് നടന്ന ഒരു ഇടപാടാണിത്. അത് വിദേശത്ത് തന്നെ തീര്‍ക്കും. ഇതില്‍ എതിര്‍കക്ഷിയും ബിനോയിയും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ വിധി ദുബായ് കോടതി പറയട്ടെ എന്തെങ്കിലും ഒരു […]