തിരുവനന്തപുരം: ക്ഷേത്രത്തിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി. ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലുവിനെതിരയാണ് പൊതുപ്രവര്‍ത്തകനായ മഹേഷ് കുമാര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജാതിസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നാണ് പരാതി. ലല്ലു മനപ്പൂര്‍വ്വം സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പോസ്റ്റര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. അതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു. ഇന്നലെയായിരുന്നു പന്തളം മൈനാപ്പള്ളില്‍ അന്നപൂര്‍ണേശ്വരി […]

