വിവാദമായി റോസിന്‍ ജോളിയുടെ മീ ടൂ; വിമര്‍ശനം കനത്തതോടെ പിന്മാറി

വിവാദമായി നടി റോസിന്‍ ജോളിയുടെ മീ ടു ക്യാമ്പെയ്ന്‍. പണം കടം വാങ്ങിയിട്ട് തിരിച്ചുതരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടു ക്യാമ്പെയ്‌ന് തുടക്കമിടുന്നു എന്ന അടിവരയോടെ നടി റോസിന്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു. മീ ടു എന്ന ഹാഷ് ടാഗിലായിരുന്നു ഈ പോസ്റ്റ്. തൊഴിലിടങ്ങളിലെ ലൈംഗീക പീഡനങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ തുടങ്ങിവച്ച ശക്തമായ മീ ടൂക്യാമ്പെയ്‌നെ പരിഹസിക്കുകയാണ് റോസിന്‍ ജോളി ചെയ്തതെന്ന വിമര്‍ശനം ഉയര്‍ന്നു. വില കുറഞ്ഞ നടപടിയാണിതെന്നും ധീരമായ ക്യാമ്പെയ്‌നെതിരെ പരിഹാസവുമായി എത്തിയത് തരം […]