‘അന്യഗ്രഹ’ ജീവിക്കൊപ്പം കിടിലന്‍ ഡാന്‍സുമായി രോഹിത് ശര്‍മ്മ- VIDEO

ക്രിക്കറ്റ് കളിത്തിരക്കിനിടയിലും മറ്റ് വിനോദങ്ങള്‍ക്ക് സമയം കണ്ടെത്താറുള്ള താരമാണ് രോഹിത് ശര്‍മ്മ. ഇപ്പോ‍ഴിതാ ഐപിഎല്‍ തിരക്കിനിടയിലേക്ക് മറ്റ് താരങ്ങള്‍ നില്‍ക്കുമ്പോള്‍ തകര്‍പ്പന്‍ വീഡിയോയുമായി രോഹിത് രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ ചലഞ്ചിലൂടെയാണ് രോഹിതിന്‍റെ രംഗപ്രവേശനം. ആരാധകരെ ആവേശത്തിലാക്കുന്നതാണ് രോഹിതിന്‍റെ ഡാന്‍സ്. രോഹിത്തിന്‍റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ താരങ്ങളും ചലഞ്ചിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.