‘മനസ്സിലെ നോവായി കുഞ്ഞാവ പോയി’; വൈറലായൊരു ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: മലയാളികള്‍ ഇന്നലെ ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതും രണ്ട് വയസുകാരിയായ മകള്‍ തേജസ്വനി മരിച്ചതും. 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ മരണം തട്ടിയെടുത്തതു പോലും അറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും. ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിവരണമെന്നും കുഞ്ഞിന്‍റെ വിയോഗം അറിഞ്ഞാല്‍ അത് താങ്ങാനുള്ള കരുത്ത് അവര്‍ക്ക് നല്‍കണമെന്നുമാണ് കേരളക്കരയാകെ പ്രാര്‍ത്ഥിക്കുന്നത്. കേരളത്തില്‍ പ്രളയം നേരിട്ട സമയത്ത് ബാലഭാസ്‌കറുമായി സംസാരിച്ചത് ഓര്‍ക്കുകയാണ് സുഹൃത്തായ ആര്‍.ജെ.ഫിറോസ്. […]