സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിക്ക് യാതൊരു പങ്കും നല്‍കില്ലായിരുന്നു: മഞ്ജുവിന് പിന്തുണയുമായി റിമ കല്ലിങ്കല്‍

കൊച്ചി: മഞ്ജു വാര്യറിനെതിരെയുള്ള ശ്രീകുമാര്‍ മേനോന്‍റെ വിമര്‍ശനങ്ങളില്‍ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. ചിത്രം ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ കുറിച്ചു. ഒടിയന്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം. റിമയുടെ കുറിപ്പിന് താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. മഞ്ജു വാര്യയര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ് ആളുകള്‍ റിമയെ വിമര്‍ശിക്കുന്നുമുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം […]

റിമയും ഗീതു മോഹന്‍ദാസും അമ്മയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്ന് ഇടവേള ബാബു

കൊ​ച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങളായ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. ദിലീപ് വിവാദത്തില്‍ പ്രതിഷേധിച്ച്‌ നടിമാരായ ഭാവനയും രമ്യാ നമ്പീശനും മാത്രമാണ് അമ്മയില്‍ നിന്നും രാജിവച്ചതെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടവേള ബാബുവും ഇക്കാര്യം സ്ഥിരീകരിക്കുന്നത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് ഇതുവരെ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്നും രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവര്‍ അമ്മയുടെ […]

അമ്മയുമായി ഇനി ചേര്‍ന്ന് പോകാനാവില്ലെന്ന്‍ റിമ കല്ലിങ്കല്‍

കൊച്ചി: താര സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി അമ്മയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടി റിമാ കല്ലിങ്കല്‍ ഒരു ചാനലിനോട് പറഞ്ഞു. നടിയെ അക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷ‍യില്ല. ‘അമ്മ മഴവില്‍’ എന്ന പരിപാടിയില്‍ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവര്‍ വനിതാ കൂട്ടായ്മയെ അങ്ങിനെയാണ് കാണുന്നത്. എന്ത്‌കൊണ്ട് ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം. ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായം […]

സോഷ്യല്‍ മീഡിയയില്‍ വൈറലായി റിമയുടെ ഫോട്ടോഷൂട്ട്‌- VIDEO

നടി റിമ കല്ലിങ്കലിന്‍റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജെഎഫ്ഡബ്യുവിന് വേണ്ടി എടുത്ത വിഡിയോയാണ് വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും റിമ വ്യക്തമാക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ ഇഷ്ടപ്പെടാനും അതിലേക്ക് ഇറങ്ങിത്തിരിക്കാനും കാരണമായത് ശ്യാമപ്രസാദ് എന്ന സംവിധായകന്‍ കാരണമാണെന്നും ആദ്യ സിനിമയായ ഋഥു ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നുവെന്നും റിമ പറയുന്നു. മികച്ച ടീം ആയിരുന്നു ഋഥുവിലേത്. എല്ലാവരും പുതുമുഖങ്ങളായിരുന്നു. ശ്യാമപ്രസാദ് എന്ന സംവിധായകന്‍റെ […]

ആഭാസത്തിലെ ‘ഓടിച്ചോടിച്ച്‌ നിര്‍ത്താതെ’ പാട്ടുമായി ഊരാളി ബാന്‍ഡ്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഭാസം. ഒരു ബസും അതിലെ യാത്രക്കാരും യാത്രയില്‍ അവര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടുളള ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ പാട്ട് പുറത്തുവിട്ടത്. ആഭാസത്തിനു വേണ്ടി ഊരാളി ബാന്‍ഡാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഊരാളി ഒരുക്കിയ ഓടിച്ചോടിച്ച്‌ നിര്‍ത്താതെ ഓടിച്ചോടിച്ച്‌ എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആക്ഷേപഹാസ്യ രൂപത്തിലാണ് സംവിധായകന്‍ ആഭാസം   അണിയിച്ചൊരുക്കിയിട്ടുളളത്. ചിത്രത്തില്‍ റിമാ കല്ലിങ്കലാണ് […]

പ്രസംഗം അവതരിപ്പിച്ച് പുലിവാല് പിടിച്ച റിമയ്ക്ക്‌ പിന്തുണയുമായി ഹിമ ശങ്കര്‍

റിമ കല്ലിങ്കല്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് ട്രോളന്‍മാര്‍ ആഘോഷമാക്കി മാറ്റും. അത്തരത്തില്‍ റിമ കഴിഞ്ഞ ദിവസം  നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ്‌എക്സ് ടോക്സില്‍ സംസാരിക്കുകയായിരുന്ന റിമയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്നാല്‍ ഇപ്പോള്‍ റിമയ്ക്ക് പിന്തുണയുമായി നടി ഹിമ ശങ്കര്‍ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ”മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കുമുണ്ടാകും , അസമത്വത്തിന്‍റെ, മാറ്റി നിര്‍ത്തലുകളുടെ പല തരം കഥകള്‍ പറയാന്‍ .. ഇപ്പോ പറയുമ്പോ […]