കുടിവെള്ളം പ്രമേയമാക്കി ഒരു ചിത്രം; ‘കിണറി’ലെ ഗാനം പുറത്ത്

ജയപ്രദയും രേവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ കിണര്‍’  എന്ന ചിത്രത്തിലെ  ഗാനം റിലീസ് ചെയ്തു. സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘മഴവില്‍ കാവിലെ…’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രഭ വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിണര്‍’ തമിഴ് ഭാഷയിലും റിലീസ് ചെയ്യും. ‘കേണി’ എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം – തമിഴ് നാട് അതിര്‍ത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, […]