കേരളത്തിലെ തീയേറ്ററുകളുടെ നിലവാര തകര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് റസൂല്‍ പൂക്കുട്ടി

കൊച്ചി: കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയേറ്ററുകളില്‍ കണ്ട ശേഷമാണ് അദ്ദേഹം ദുരനുഭവവും പ്രതിഷേധവും അറിയിച്ചത്. ചിത്രം ലുലു മാളിലെ പി വി ആര്‍ മള്‍ട്ടിപ്ലെക്‌സില്‍ കണ്ടപ്പോള്‍ തീരെ നിരാശപ്പെട്ടു. തന്‍റെ മിക്‌സിങ്ങിന് എന്തെങ്കിലും സംഭവിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മറ്റ് തിയേറ്ററുകളില്‍ കണ്ടു നോക്കി […]