ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭര്‍ത്താവിന്‍റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവാതെ കഴിഞ്ഞ കുറെ നാളുകളായി രേഷ്മ ഹാകിമാബാദിലെ പെഷ് വാറില്‍ സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ രേഷ്മ താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ എത്തിയ ഇയാള്‍ താരത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് അറിയിച്ചു. പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ ,’സോബല്‍ ഗോലുന’ എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും […]

