കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍, ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ആറ് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ […]
Tag: REHNA FATHIMA
രഹന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവം; ബിജെപി ഏരിയ പ്രസിഡന്‍റ് അറസ്റ്റില്‍
കൊച്ചി : ശബരിമല ദര്‍ശനത്തിനായി എത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭത്തില്‍ ബിജെപി ഏരിയ പ്രസിഡന്‍റ് ബിജുവിനെ എറണാകുളം സൗത്ത് പൊലീസ്‌അറസ്റ്റ് ചെയ്തു . ബിഎസ്‌എന്‍എല്ലിന്‍റെ ഔദ്യോഗിക ക്വാര്‍േട്ടഴ്‌സാണ് ആക്രമികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതില്‍ പ്രധിഷേധിച്ച് അടിച്ചു തകര്‍ത്തത് . രണ്ടു പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണവും കസേരയും ഗ്യാസ് സിലിണ്ടറും എല്ലാം അക്രമികള്‍ വീടിനു പുറത്തേക്ക് വലിച്ചെറിഞ്ഞു . ശബരിമല ദര്‍ശനത്തിന് ആയി രഹന ഫാത്തിമ പോയ സമയത്ത് അക്രമികള്‍ […]
രഹ്ന ഫാത്തിമയ്ക്ക് വീണ്ടും സ്ഥലം മാറ്റം
പാലാരിവട്ടം: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടു വിവാദമുണ്ടായതിനെ തുടര്‍ന്നു ബിഎസ്‌എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്. ബിഎസ്‌എന്‍എല്‍ എറണാകുളം ബോട്ട് ജെട്ടി ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ നിന്നാണ് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്കു സ്ഥലം മാറ്റിയിട്ടുള്ളത്. ഇന്ന് പുതിയ സ്ഥലത്ത് ചാര്‍ജെടുക്കാനാണു നിര്‍ദേശം. നേരത്തേ രവിപുരത്തേക്ക് സ്ഥലംമാറ്റിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് വീടിന് അടുത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയെന്ന തരത്തില്‍ രഹ്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
രഹ്‌ന ഫാത്തിമയ്ക്ക് സ്ഥലം മാറ്റം; എല്ലാം അയ്യപ്പന്‍റെ കടാക്ഷമെന്ന് രഹ്‌ന
കൊച്ചി: ബി എസ് എന്‍ എലില്‍ ജോലി ചെയ്യുന്ന ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ നിന്നും സ്ഥലം മാറ്റി. രവിപുരം ശാഖയിലാണ് രഹ്‌നയെ സ്ഥലം മാറ്റിയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രഹ്‌നക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്ഥലം മാറ്റല്‍ നടപടി. അയ്യപ്പന്‍റെ അനുഗ്രഹമാണ് തനിക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ കാരണമായതെന്നും, ഏറെ നാളായി ഇതിനുവേണ്ടി ശ്രമിക്കുകയായിരുന്നുവെന്നും രഹ്‌ന തന്‍റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. രഹ്‌ന […]
രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കി
കൊച്ചി : ശബരിമല ദര്‍ശനത്തിനൊരുങ്ങിയ രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍. ലക്ഷോപലക്ഷം ഹൈന്ദവ സമൂഹത്തിന്‍റെ വിശ്വാസങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മുസ്ലിം നാമധാരി രഹന ഫാത്തിമയെയും കുടുംബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ പൂക്കുഞ്ഞ് പ്രസ്താവനയില്‍ അറിയിച്ചു. രഹന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാ അത്തുമായോ, മുസ്ലിം സമുദായമായോ യാതൊരു ബന്ധവുമില്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി […]
അയ്യപ്പന്‍ പണി തുടങ്ങി മക്കളേ.. അയ്യപ്പന്‍ മുത്താണ്: രഹ്ന ഫാത്തിമ
ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാവാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് നിരവധി പേര്‍ അഭിപ്രായങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അയ്യപ്പ ഭക്തരുടെ വേഷമണിഞ്ഞുള്ള ചിത്രമാണ് മോഡലായ രഹ്ന ഫാത്തിമ അപ് ലോഡ് ചെയ്തത്. തത്വമസി എന്ന അടിക്കുറിപ്പിലിട്ട ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഈ ഫോട്ടോ ഇട്ടതിന് ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളാണ് വിമര്‍ശകരോട് രഹ്ന പങ്കുവയ്ക്കുന്നത്. കൂടാതെ യുവതികളായ സ്ത്രീകളെ […]





