ചെന്നൈ: തെന്നിന്ത്യന്‍ താരം ആര്യയുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ ‘എങ്ക വീട്ടു മാപ്പിളൈ’ അവസാനഘട്ടത്തിലേക്ക്. മത്സരത്തില്‍ വിജയസാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന കുംഭകോണം സ്വദേശിനി അബര്‍നദി പരിപാടിയില്‍ നിന്ന് പുറത്തായി. മൂന്ന് പേരാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്നത്. സൂസന്ന, അഗത, മലയാളിയായ സീതാലക്ഷ്മി എന്നിവരിലൊരാളാകും ആര്യയുടെ ജീവിതപങ്കാളി. മത്സരാര്‍ഥികളില്‍ ഏറ്റവും പിന്തുണ അബര്‍നദിക്കായിരുന്നു. അബര്‍നദിയുടെ കുംഭകോണത്തെ വീട്ടില്‍ ആര്യ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെങ്ങും അബര്‍നദിക്ക് വലിയ ആരാധകരുണ്ട്. മറുവശത്ത് പരിപാടിക്കെതിരെ വിമര്‍ശനവും ശക്തമാണ്. റിയാലിറ്റി ഷോ പ്രേക്ഷകരുടെ […]

