തിരക്കഥാകൃത്ത്​ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു

മുംബൈ: തിരക്കഥാകൃത്ത് കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടി മരിച്ചു. മുംബൈയിലെ അന്ധേരിയിലെ സെവന്‍ ബംഗ്ലാവ്​ ഏരിയയില്‍ താമസിക്കുന്ന യുവ തിരക്കഥാകൃത്ത് ആയ രവിശങ്കര്‍ അലോക്​ (32) ആണ്​ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടി മരിച്ചത്​. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. രവിശങ്കര്‍ ​ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക്​ ചാടുകയായിരുന്നു​​. നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ്​ തക്​ ചപാന്‍’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്​. കുറച്ചു മാസങ്ങളായി അലോക്​ വിഷാദരോഗത്തിനുള്ള ​ചികിത്സയിലായിരുന്നുവെന്ന്​ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു. […]