സഞ്ജുവിനെതിരെ മാനനഷ്‌ടക്കേസുമായി അബുസലിം

മുംബയ്: സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറഞ്ഞ ചിത്രം സഞ്ജുവിനെതിരെ മുന്‍ അധോലോക നായകന്‍ അബുസലിം രംഗത്ത്. ചിത്രത്തില്‍ തന്നെ വളരെ മോശമായാണ് ചിത്രീകരിച്ചതെന്ന് കാണിച്ച്‌ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അബുസലിം വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്‌ടക്കേസ് കൊടുക്കുമെന്നാണ് അബു സലിം വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മുംബൈ സ്ഫോടനം നടന്ന സമയത്ത് സഞ്ജയ് ദത്ത് അബു സലിമിനെ സന്ദര്‍ശിച്ചതായും, അബു മൂന്ന് എ.കെ 56 തോക്കുകള്‍ സഞ്ജയ് ദത്തിന് കൈമാറിയതായും സിനിമയിലുണ്ട്. എന്നാല്‍ […]

പ്രണയത്തിലാകുമ്പോള്‍ വെള്ളം പോലും സര്‍ബത്തായി തോന്നും: രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് ക്യൂട്ട് ഗേള്‍ ആലിയയുമായി പ്രണയത്തിലാണെന്ന് രണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കത്രീനയുമായുള്ള പ്രണയം അവസാനിച്ചാണ് നടന്‍ ആലിയയുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പ്രണയത്തിലാകുമ്പോള്‍ വെള്ളം പോലും സര്‍ബത്തായി തോന്നുമെന്നാണ് രണ്‍ബീര്‍ പറയുന്നത്. അനുപമ ചോപ്ര അവതാരികയായെത്തുന്ന അഭിമുഖ പരിപാടിയിലായിരുന്നു താരം മനസ് തുറന്നത്. നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനേയും വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നതിനെ കുറിച്ചായിരുന്നു അനുപമയുടെ ചോദ്യം. പ്രണയം സിനിമയെ ബാധിക്കുമോ എന്നായിരുന്നു ചോദ്യം. രണ്‍ബീറിന്‍റെ മറുപടി ഇങ്ങനെ: പ്രണയത്തിലാവുക എന്നതാണ് ലോകത്തിലെ ഏറ്റവും […]

തന്‍റെ പുതിയ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രണ്‍ബീര്‍

രണ്‍ബീറിന്‍റെ പ്രണയങ്ങള്‍ ബോളിവുഡില്‍ പാട്ടാണ്. താരം തന്നെ എല്ലാം തുറന്നുപറയാറുണ്ട്. ദീപികയായിരുന്നു രണ്‍ബീറിന്‍റെ സിനിമാ മേഖലയിലെ ആദ്യ കാമുകി. നീണ്ട നാളുകള്‍ക്ക് ശേഷം ആ പ്രണയം രണ്‍ബീര്‍ അവസാനിപ്പിച്ചു. പിന്നീട് കത്രീനയോടായിരുന്നു താരത്തിന്‍റെ പ്രണയം. അതും അധികം നീണ്ടുനിന്നില്ല. ഇപ്പോഴിതാ, പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് രണ്‍ബീര്‍. ബോളിവുഡിന്‍റെ ക്യൂട്ട് ഗേള്‍ ആലിയ ഭട്ടാണ് താരം. ആലിയയുമായി പ്രണയത്തിലാണെന്ന് ഒരു അഭിമുഖത്തിലൂടെയാണ് രണ്‍ബീര്‍ വെളിപ്പെടുത്തിയത്. താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബീര്‍ ഉത്തരമായി പറഞ്ഞു. […]

ഫോട്ടോഷൂട്ടിനിടെ രണ്‍ബീറിന്‍റെ മുഖത്ത് പോലും നോക്കാതെ ദീപിക

ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെ നിരാശരാക്കിയാണ് ഇരുവരും വേര്‍പിരിഞ്ഞത്. തൊട്ടുപിന്നാലെ രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായെങ്കിലും ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു ദീപിക. രണ്‍വീര്‍ സിങിസൗഹൃദമാണ് ദീപികയെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചത്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഷോയില്‍ പങ്കെടുക്കാന്‍ ദീപികയും റണ്‍ബീറും മൂന്ന് വര്‍ഷത്തിന് ശേഷം ഒരുമിച്ചെത്തി. എന്നാല്‍ റണ്‍ബീറിനോട് സംസാരിക്കാനോ സൗഹൃദം പങ്കിടാനോ ദീപിക തയാറായില്ല. തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമാണ് ഫാഷന്‍ ഷോയില്‍ ദീപിക ചെയ്തത്. ഫോട്ടോഷൂട്ട് സമയത്ത് ദീപികയെ […]