ബഡായി ബംഗ്ലാവിന്‍റെ അവസാന എപ്പിസോഡില്‍ ഈ താരരാജാക്കന്മാരും

അഞ്ച് വര്‍ഷത്തോളമായി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ബഡായി ബംഗ്ലാവ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള അവതരണവുമായിട്ടാണ് മുന്നേറിയിരുന്നത്. മറ്റു ചാനല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായൊരു അവതരണമായിരുന്നു ബഡായി ബംഗ്ലാവിനെ വേറിട്ടു നിര്‍ത്തിയിരുന്നത്. റേറ്റിങ്ങില്‍ ഇപ്പോഴും മുന്‍പന്തിയിലുളള പരിപാടി പര്യവസാനിപ്പിക്കുന്നതായുളള വാര്‍ത്ത പ്രേക്ഷകരില്‍ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ബഡായി ബംഗ്ലാവുമായി ബന്ധപ്പെട്ട് പുതിയൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്.   ബഡായി ബംഗ്ലാവ് പര്യവസാനിപ്പിക്കുകയാണെന്ന് രമേഷ് പിഷാരടി തന്നെയാണ് കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. അണിയറയില്‍ പ്രവര്‍ത്തിച്ചവരോടും പ്രേക്ഷകരോടും […]

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്’ അവസാനിപ്പിക്കുന്നു: രമേശ് പിഷാരടി

അഞ്ചു വര്‍ഷമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്’ എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി നിര്‍ത്തുന്ന വിവരം അവതാരകനായ  രമേശ് പിഷാരടി ഫെയ്‌സ്ബൂക്കിലൂടെയാണ് അറിയിച്ചത്. സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്ലാവ്’ പര്യവസാനിപ്പിക്കുമെന്നാണ് പിഷാരടി പറയുന്നത് . അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്‍റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്ററാണ്. മുകേഷ്, ആര്യ, ധര്‍മ്മജന്‍, പ്രസീദ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.  ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം പ്രിയമുള്ളവരെ… […]