അഗര്‍ത്തല: ത്രിപുരയില്‍ സ്ഥാപിച്ച ലെനിന്‍റെ പ്രതിമ ആരും തകര്‍ത്തതല്ലെന്നും അത് സ്ഥാപിച്ചവര്‍ എടുത്ത് മാറ്റിയതാണെന്നും ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിമകള്‍ തകര്‍ത്തെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കുറച്ച് ആളുകള്‍ സ്വകാര്യ സ്ഥലത്ത് പ്രതിമ സ്ഥാപിച്ചിരുന്നു. അതവര്‍ തന്നെ എടുത്തുമാറ്റിയത് എങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുക? ഒരു പ്രതിമ പോലും ത്രിപുരയില്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. പുറത്തുവരുന്ന അത്തരം വാര്‍ത്തകള്‍ തെറ്റാണ്.’ രാം മാധവ് പറഞ്ഞു. കൂടാതെ ബിജെപിയെയും ആര്‍എസ്‌എസിനെയും ആക്രമിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് […]

