രാജ്‌കോട്ട്: ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 17കാരിയായ പെണ്‍കുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയില്‍ മുക്കി. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടി രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുജറാത്തിലെ രാജ്‌കോട്ട് ഭഗ് വതിപര ഏരിയയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സുമന്‍ എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവായ രാഹുല്‍ പര്‍മാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 17കാരിയോട് ഭര്‍ത്താവിന് വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ച സുമന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്‍റെ ഭര്‍ത്താവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിയോട് തിളച്ച എണ്ണയില്‍ കൈ […]

