കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മണി സ്ഥിരമായി വേദികളില്‍ പാടിയിരുന്ന ‘ഓട്ടോവണ്ടി’ എന്ന ഗാനത്തിന്‍റെ റീമിക്‌സില്‍, നായകനായ രാജാമണിക്കൊപ്പം ചാലക്കുടിയിലെ അഞ്ഞൂറില്‍പരം ഓട്ടോറിക്ഷാ തൊഴിലാളികളാണ് അണിനിരക്കുന്നത്. മണിത്താമര രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ബിജിബാലാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്. സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും […]

