ഭൂമി തട്ടിപ്പ് കേസ്: സിനിമയിലെ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി

ഹൈദരാബാദ്: തെലുങ്കു നടന്‍ പ്രഭാസിന്‍റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ഹൈദരാബാദ് കോടതിയില്‍. വസ്തു വകകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച നോട്ടീസ് നല്‍കാതെയാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്‍റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇരു കക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്‍റെ ഹര്‍ജി കോടതി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കി. സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന് വേണ്ടി […]

‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ബാഹുബലി ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പുകമൂടിയ വഴിയിലൂടെ കറുത്ത കോട്ട് ധരിച്ച്‌, പാതി മുഖം മൂടി പ്രഭാസ് നടന്നുവരുന്നതാണ് പോസ്റ്ററിലെ ദൃശ്യം. സുജിത് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് സാഹോ നിര്‍മിയ്ക്കുന്നത്. അമിത ഭട്ടചാരിയുടെ വരികള്‍ക്ക് ശങ്കറും ഇഹാനും ലോയിയും ചേര്‍ന്ന് സംഗീതമൊരുക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് സാഹോ ഒരുക്കുന്നത്. 2018 ല്‍ ചിത്രം തിയേറ്ററിലെത്തും