പൊയിനാച്ചി: സഹോദരങ്ങളോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ബാലന്‍ കിണറ്റില്‍വീണു മരിച്ചു. മധൂര്‍ പട്ട്‌ളയിലെ സൈഫുദ്ദീന്‍റെയും തെക്കില്‍ പാലത്തിനു സമീപം റോയല്‍ലൈന്‍ റോഡിലെ നസീമയുടെയും ഇളയമകന്‍ ഷാനിഫ്(ഒന്നര) ആണ് മരിച്ചത്. തെക്കിലില്‍ മാതാവിന്‍റെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. നസീമ അലക്കുന്നതിനു സമീപം കുട്ടികള്‍ കളിക്കുകയായിരുന്നു. ഇതിനടുത്തുള്ള കിണറിന്‍റെ രണ്ടടി പൊക്കമുള്ള ആള്‍മറയില്‍ കയറി കുട്ടി എത്തിനോക്കിയപ്പോള്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. തേങ്ങ പറിക്കുകയായിരുന്ന കര്‍ണാടക സ്വദേശി വെങ്കിടേഷ് ബഹളം കേട്ട് പാഞ്ഞെത്തി കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്തു. […]

