നടുപ്പാറയിലെ ഇരട്ടക്കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം നടുപ്പാറയില്‍ ഇരട്ടക്കൊലപാതകം നടത്തിയത് മോഷണശ്രമത്തിനിടെയെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതി ബോബിന്‍ ഒമ്പത് കിലോമീറ്റര്‍ വനത്തിലൂടെ നടന്നാണ് തമിഴ്‌നാട്ടിലേയ്ക്ക് പോയതെന്നും പൊലീസ് വ്യക്തമാക്കി. റിസോര്‍ട്ട് ഉടമയും ജോലിക്കാരനുമാണ് കൊല്ലപ്പെട്ടത്. പ്രതി ഒളിവില്‍ കഴിയുന്ന ബോബിന്‍ തന്നെയാണെന്ന് കസ്റ്റഡിയിലായ ദമ്പതികള്‍ മൊഴി നല്‍കിയിരുന്നു. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശികളായ എസ്രബേല്‍, കബില എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. റിസോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച 200 കിലോ ഏലം വില്‍ക്കുന്നതിനും ഒളിവില്‍ കഴിയുന്നതിനും ബോബിന്‍ 25,000 രൂപ […]

പൂപ്പാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ബോബിന്‍ പിടിയില്‍

ഇടുക്കി: ഇടുക്കി പൂപ്പാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ബോബിന്‍ പിടിയില്‍. തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ പൊലീസ് ട്രേസ് ചെയ്തിരുന്നു. പ്രതിയെയും കൊണ്ട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. സംഭവസ്ഥലത്തെത്തിച്ചു ഇന്ന് തന്നെ തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ ഉണ്ടാകും. തമിഴ്‌നാട് മധുരയില്‍ നിന്ന് എസ്‌ഐ അനൂപ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വര്‍ഗീസിനേയും […]

പൂപ്പാറയില്‍ റിസോര്‍ട്ട് ഉടമയുടെയും ജീവനക്കാരന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടില്‍ ഉടമയുടെയും ജീവനക്കാരന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നടുപ്പാറ റിദം സ് ഓഫ് മൈ മൈന്‍റ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്. റിസോര്‍ട്ട് ജീവനക്കാരനായ  രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി ബോബന്‍  ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍- പൂപ്പാറ ഗ്യാപ് റോഡിന് അടിവശത്തായിട്ടുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് […]