കെ. അമ്പാടിയുടെ തിരക്കഥയില്‍ ജിജോ ആന്‍റണി സംവിധാനം ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് ‘പോക്കിരി സൈമണ്‍ – ഒരു കടുത്ത ആരാധകന്‍റെ കഥ’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ താരങ്ങളെ സൃഷ്ടിക്കുന്ന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ സച്ചിന്‍ വാര്യര്‍ ആലപിച്ച ‘പുള്ളിമാനെ…’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഹരിനാരായണന്‍റെതാണ് വരികള്‍. പാലഭിഷേകവും കട്ട് ഔട്ടുകളുമായി താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ആഘോഷമാകുന്ന സാധാരണക്കാരന്‍റെ കണ്ണീരും സ്വപ്നങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം. വിജയ് […]

