പരാതിക്കാരിയെ അധിക്ഷേപിച്ച് പിങ്ക് പോലീസ്

കൊച്ചി: ഉപജീവനത്തിനായി പെട്ടിക്കട നടത്തുന്ന സ്ത്രീയെ പിങ്ക് പൊലീസ് പൊതുജനമധ്യത്തില്‍ അഭിസാരികയെന്ന് വിളിച്ച്‌ അധിക്ഷേപിച്ചതായി പരാതി. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപം തട്ടുകട നടത്തുന്ന പ്രസന്ന എന്ന സ്ത്രീ തര്‍ക്ക പരിഹാരത്തിനായി പൊലീസിനെ വിളിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസന്നയുടെ പെട്ടികടയുടെ സമീപം മഴക്കോട്ട് വില്‍ക്കുന്ന മറ്റൊരാള്‍ എത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മഴക്കോട്ട് കച്ചവടം തന്‍റെ കടയെ മറയ്‌ക്കുന്നുവെന്നും […]