ഗോ കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

ഭട്ടിന്‍ഡ: പിഞ്ചോറോറില്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ ഗോ കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ മുടി കുരുങ്ങി ശിരോചര്‍മം വേര്‍പെട്ടാണ് മരണം. അവധി ആഘോഷിക്കാന്‍ ഭര്‍ത്താവ് അമര്‍ദീപ് സിങ്ങിനും രണ്ടു വയസ്സുകാരനായ മകനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമെത്തിയ പുനീത് ആറു പേര്‍ക്കായി നാലു ഗോ കാര്‍ട്ടുകളാണ് എടുത്തത്. പുനീതും ഭര്‍ത്താവും ഒന്നിലും മകന്‍ മുത്തശ്ശിയ്‌ക്കൊപ്പം മറ്റൊരു കാര്‍ട്ടിലുമായിരുന്നു. ആദ്യലാപ് പൂര്‍ത്തിയാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോഴാണ് പുനീതിന്‍റെ  മുടി കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. കാര്‍ട്ടി അതിവേഗതയിലായിരുന്നതാണ് അപകടത്തിനിടയാകിയത്. […]