ആലുവ: പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലചെയ്യപ്പെട്ട യുവതി ആരെന്നോ കൊലപാതകികള്‍ ആരെന്നോ തിരിച്ചറിയാനാകാതെ വട്ടംകറങ്ങി പൊലീസ്. മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങള്‍ പുറത്തുവിട്ട് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്. മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് കളമശേരിയിലെ കടയില്‍ നിന്നും വാങ്ങിയതാണെന്നും ഒരു തടിച്ച സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെത്തിയാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തിയിരുന്നു. കൊലപാതകികളിലൂടെ മരിച്ചയാളെ കണ്ടെത്താനായിരുന്നു ശ്രമം. ഇത് രണ്ടും പരാജയപ്പെട്ട […]
Tag: periyar river
പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു; എറണാകുളം ജില്ല ആശങ്കയില്‍
ആലുവ: ഇടുക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് രാവിലെ തുറന്നതോടെ എറണാകുളം ജില്ലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിട്ട അധികജലം ഉച്ചയ്ക്ക് 12.30 നും ഒരു മണിയ്ക്കും ഇടയില്‍ ആലുവയിലെത്തും എന്നാണ് കരുതുന്നത്. ഇടമലയാര്‍,ഇടുക്കി,ഭൂതത്താന്‍ക്കെട്ട് ഡാമുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറു കണക്കിന് വീടുകള്‍ ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്. വെള്ളപ്പൊക്കമേഖകളിലും പരിസരത്തും കുടിവെള്ള ക്ഷാമവും […]
ആര്‍ത്തിരമ്പി പെരിയാര്‍; 3 ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
ചെറുതോണി: മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2401.10 അടിയാണ് നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.ചെറുതോണിപ്പുഴ, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ജില്ലയില്‍ മാത്രം 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ 7 മണിക്ക് തുറന്നത്. ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്‍റീമീറ്ററാണ് […]
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു; ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി
കൊച്ചി: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ സജ്ജമാക്കി നിര്‍ത്തിയിരിയ്ക്കുകയാണ്. പെരിയാറിന്‍റെ ഇരുകരകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിയ്ക്കുകയാണ്. പുലര്‍ച്ചയോടെ തന്നെ പെരിയാറിലെ ജലനിരപ്പുയര്‍ന്നു തുടങ്ങി. ഏഴു മണിയോടെ ജല നിരപ്പ് ഒന്നര അടിയിലെത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങി. […]




