കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കരയിലാണ് സംഭവം നടന്നത്. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷിന്‍റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. സ്റ്റീല്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന് കേടുപാടുകളുണ്ടായി. കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ ബിജെപി സിപിഎം സംഘര്‍ഷത്തില്‍ ജയേഷിന് മര്‍ദ്ദനമേറ്റിരുന്നു. പരിക്കേറ്റ ജയേഷ് ആശുപത്രി വിട്ട് വീട്ടില്‍ എത്തിയ […]

